
കാസര്‍കോട് (www.evisionnews.co): പ്രളയാനന്തര പുനരധിവാസം പരാജയമാക്കുകയും പി.എസ്.സി.യുടെ വിശ്വാസ്യത തകര്‍ത്ത് ധൂര്‍ത്തും കെടുംകാര്യസ്ഥതയും കാട്ടിജനങ്ങളെ വഞ്ചിച്ച ഇടതുപക്ഷ സര്‍ക്കാറിനെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കാസര്‍കോട്
ജില്ലാ കമ്മിറ്റിയുടെനേതൃത്വത്തില്‍ നാളെ രാവിലെ പത്തു മണി മുതല്‍ ആറുമണി വരെ കലക്ട്രേറ്റിന് മുമ്പില്‍ സത്യഗ്രഹം നടത്തും. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും. പരിപാടി വന്‍ വിജയമാക്കാന്‍ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, ജനറല്‍ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ ആഹ്വാനം ചെയ്തു.
Post a Comment
0 Comments