Type Here to Get Search Results !

Bottom Ad

ഐഫോണ്‍ 11 സെപ്തം 10ന്, വിസ്മയങ്ങള്‍ പ്രതീക്ഷിച്ച് ആരാധകര്‍

Related image

ഇടെക് (www.evisionnews.co): ഐഫോണും ഐപാഡും ഉള്‍പ്പെടെ ആപ്പിളിന്റെ പുതിയ ഉല്‍പന്നനിര സെപ്തംബര്‍ 10ന് അവതരിപ്പിച്ചേക്കും. കരുത്തുറ്റ എ13 ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോയുടെ രണ്ടു മോഡലുകള്‍, 16 ഇഞ്ച് മാക്ബുക് പ്രോ, രണ്ടു ഐപാഡ് പ്രോ, ഐപാഡിന്റെ തന്നെ ഒരു വില കുറഞ്ഞ മോഡല്‍, എയര്‍പോഡിന്റെയും ഹോംപോഡിന്റെയും പുതിയ പതിപ്പുകള്‍, ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 13, ഐപാഡ് ഒഎസ്, മാക് ഒഎസ് കാറ്റലിന എന്നിവയാണ് ചടങ്ങില്‍ ആപ്പിള്‍ അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നത്. ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് പുതിയ ഐഫോണുകളില്‍ ഏറെ പ്രതീക്ഷിക്കുന്ന സവിശേഷത.

ഏതാനും വര്‍ഷങ്ങളായി ഐഫോണിനൊപ്പമോ അതിനെക്കാള്‍ മികച്ചു നില്‍ക്കുന്നതോ ആയ ആന്‍ഡ്രോയ്ഡ് ഫോണുകളാണു വിപണിയിലെത്തുന്നത്. ഈ സാഹചര്യത്തില്‍ സെപ്റ്റംബര്‍ ആദ്യം യുഎസില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ഉപകരണനിര അവതരിപ്പിച്ച് വിപണിയുടെ ശ്രദ്ധ നേടാനുള്ള ശ്രമത്തിലാണ് ആപ്പിള്‍.

Post a Comment

0 Comments

Top Post Ad

Below Post Ad