കാസര്‍കോട് (www.evisionnews.co): വര്‍ണ്ണങ്ങളിലൂടെ സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുമെന്ന് നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുള്ള. കാരണം സമൂഹത്തോട് ഏറ്റവും നന്നായി സംവദിക്കാന്‍ പറ്റുന്ന കലയണ് ചിത്രരചന. ഓരോ ചിത്രങ്ങളുടെയും അര്‍ത്ഥതലങ്ങള്‍ ഗഹനമാണെന്നും. അത്തരം ചിത്രങ്ങളിലൂടെയാണ് സമൂഹത്തിന് നന്മയുടെ സന്ദേശവും അതോടൊപ്പം തങ്ങളുടെ പ്രതിഷേധവും അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രഗിരി ലയണ്‍സ് ക്ലബിന്റെ ആഭിമഖ്യത്തില്‍ ജേര്‍ണി ഓഫ് പീസ് എന്നപേരില്‍ സംഘടിപ്പിച്ച പീസ് പോസ്റ്റര്‍ രചനാ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക സമാധാനത്തിന് വേണ്ടി അന്താരാഷ്ട്രാ തലത്തില്‍ പീസ് പോസ്റ്റര്‍ രചനാ മത്സരം നടത്താന്‍ മുന്നിട്ടിറങ്ങിയ ലയണ്‍സ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലായ്പ്പോഴും ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് ഗവ. ഹൈസ്‌കൂളല്‍ നടന്ന ചടങ്ങില്‍ ചന്ദ്രഗിരി ലയണ്‍സ് ക്ലബ പ്രസിഡന്റ് സി.എല്‍ റഷീദ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗീതാ ജി. തോപ്പില്‍ മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം ഡയറക്ടര്‍ ഷാഫി എ. നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു.
ഐ.പി.പി ജലീല്‍ മുഹമ്മദ്, അബ്ബാസ് ബീഗം, സുരേഷ് കുമാര്‍, ഫാറൂക് കാസ്മി, ഷരീഫ് കാപ്പില്‍, മഹമൂദ് ഇബ്രാഹിം എരിയാല്‍, ഷംസീര്‍ റസൂല്‍, സി.യു മുഹമ്മദ്, അഷ്‌റഫ് ഐവ, ആസിഫ്, നൗഫല്‍ ടി.ഡി, ശിഹാബ് തോരവളപ്പില്‍, മജീദ് ബെണ്ടിച്ചാല്‍ പ്രസംഗിച്ചു. ട്രഷറര്‍ എം.എം.നൗഷാദ് നന്ദി പറഞ്ഞു. പീസ് പബ്ലിക് സ്‌കൂള്‍, അപ്സര പബ്ലിക് സ്‌കൂള്‍, ദഖീറത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍, അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ നെല്ലിക്കുന്ന്, ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ജി.എച്ച്.എച്ച്.എസ് കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നായി 70ഓളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ മത്സരത്തില്‍ പങ്കെടുത്തു.

Post a Comment
0 Comments