പൊവ്വല്‍ (www.evisionnews.co): മഹല്ല് ശാക്തീകരണത്തിന് ഇച്ഛാശക്തിയോടെയുള്ള കൂട്ടായ പ്രവര്‍ത്തനം അനിവര്യമാണെന്ന് സമസ്ത കേരള സുന്നി മഹല്‍ ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കല്ലട്ര അബ്ബാസ് ഹാജി പറഞ്ഞു. എസ്.എം.എഫ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി പൊവ്വല്‍ റൗളത്തുല്‍ ഉലൂം മദ്രസയില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.എം അബൂബക്കര്‍ മൂലടുക്കം അധ്യക്ഷത വഹിച്ചു. ബി.കെ ഹംസ ആലൂര്‍ സ്വാഗതം പറഞ്ഞു. സമസ്ത ലീഗല്‍ സെല്‍ കണ്‍വീനര്‍ ബഷീര്‍ കല്ലേ പാടം വഖഫ് ബോര്‍ഡ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ക്ലാസെടുത്തു. ഹമീദ് ഫൈസി പ്രാര്‍ത്ഥന നടത്തി. താജുദ്ദീന്‍ ചെമ്പിരിക്ക, എ.ബി ഷാഫി, അബ്ബാസ് കൊളച്ചെപ്പ്, എ.പി ഹസൈനാര്‍, എസ്.എം മുഹമ്മദ് കുഞ്ഞി, മുതലപ്പാറ മുഹമ്മദ് കുഞ്ഞി ഹാജി, മുഹമ്മദ് കുഞ്ഞി ആലൂര്‍, ഫോറിന്‍ മുഹമ്മദ്, ബിസ്മില്ല അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ഖാദര്‍ ബെള്ളിപ്പാടി, ഖാദര്‍ ആലൂര്‍, എം.എ ഹുസൈന്‍ പ്രസംഗിച്ചു.

Post a Comment
0 Comments