കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം ഔവര്‍ ലേഡി ഓഫ് മേഴ്‌സി പള്ളിക്ക് നേരെ ആഗസ്ത് 19ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ കുറ്റക്കാരെ പിടികൂടാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കാസര്‍കോട്് ജില്ലാ പൊലീസ് മേധാവിയും ജില്ലാ കലക്ടറും അനേ്വഷണം നടത്തി മൂന്നാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം ഡോ. കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. സമൂഹത്തിന്റെ മതനിരപേക്ഷത തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മനുഷ്യാവകാശ ലംഘനമായി മാറുമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
കേസ് ഒക്‌ടോബര്‍ 10ന് കാസര്‍കോട് ഗവ. ഗസ്റ്റ്ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.

Post a Comment
0 Comments