
പള്ളിക്കര (www.evisionnews.co): പെരിയ റോഡിലെ മുഹമ്മദ് കുഞ്ഞിയുടെയും ആയിഷയുടെയും മകന്‍ എം. കുഞ്ഞബ്ദുല്ല മീത്തില്‍ (47) ഷാര്‍ജയിലെ കുവൈറ്റ് ഹോസ്പിറ്റലില്‍ നിര്യാതനായി. യു.എ.ഇ കെ.എം.സി.സി മഠത്തില്‍ കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കലാകായിക രംഗത്തും സജീവമായിരുന്നു. രോഗബാധിതനായി ഒരാഴ്ചയായി ആസ്പത്രിയിലായിരുന്നു. ഭാര്യ: ആയിഷ പള്ളിക്കര. മക്കള്‍: ഷരീഫ്, ഷാമിര്‍, ഷംന. സഹോദരങ്ങള്‍: നസീര്‍, മുനീര്‍, അലീമ, സമീറ, സാബിറ.
Post a Comment
0 Comments