ദേശീയം (www.evisionnews.co): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി വ്യോമപാത തുറന്നു നല്‍കില്ലെന്ന് പാകിസ്ഥാന്‍. സെപ്തംബര്‍ 21ന് പ്രധാന മന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ പാകിസ്ഥാന്റെ അനുവാദം തേടിയിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ആവശ്യംതള്ളി.
നേരത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ യാത്രക്കും പാകിസ്ഥാന്‍ അനുമതി നിഷേധിച്ചിരുന്നു. പാകിസ്ഥാന്റെ തീരുമാനത്തെ അന്ന് ഇന്ത്യ അപലപിക്കുകയും ചെയ്തിരുന്നു. ആഗസ്തില്‍ ഫ്രാന്‍സിലേക്ക് പോയപ്പോള്‍ നരേന്ദ്ര മോദിക്ക് വേണ്ടി വ്യോമപാത ഉപയോഗിക്കാന്‍ പാകിസ്ഥാന്റെ അനുവാദം തേടുകയും പാകിസ്ഥാന്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന് മുകളിലൂടെ പറന്നാണ് അന്ന് നരേന്ദ്ര മോദി ഫ്രാന്‍സിലെത്തിയത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വശളായത്.

Post a Comment
0 Comments