ചണ്ഡീഗഢ് (www.evisionnews.co): സ്വയം രക്ഷയ്ക്ക് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ വാള്‍ വീശാന്‍ ബ്രാഹ്മണസമുദായത്തോട് ആഹ്വാനം ചെയ്ത് ഹരിയാന ആം ആദ്മി പാര്‍ട്ടി പ്രസിഡന്റ് നവീണ്‍ ജയ്ഹിന്ദ്.
ബാര്‍വാലയില്‍ ഹരിയാന മുഖ്യമന്ത്രിയുടെ ജന്‍ ആശിര്‍വാദ് യാത്രയ്ക്കിടെ അദ്ദേഹത്തിനു കിരീടം അണിയിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാവ് ഹര്‍ഷ മോഹന്‍ ഭരദ്വാജിന്റെ കഴുത്തുവെട്ടുമെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ടായിരുന്നു. ഇതിലൂടെ ഖട്ടര്‍ ബ്രാഹ്മണ സമുദായത്തെ തന്നെ അനാദരിച്ചിരിക്കുകയാണെന്നാണ് ജയ്ഹിന്ദ് പറഞ്ഞത്.
ഖട്ടറിനെതിരെ വാളെടുക്കാന്‍ ഞാനെന്റെ ബ്രാഹ്മണ സഹോദരങ്ങളോട് ആവശ്യപ്പെടുകയാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണം. വീണ്ടും അധികാരത്തിലെത്തിയാല്‍ ബി.ജെ.പി നമ്മുടെ കഴുത്തറുക്കും. ഖട്ടറിനെതിരെ ബ്രാഹ്മണ നേതാക്കള്‍ ശബ്ദമുയര്‍ത്തണം. പാര്‍ട്ടി സീറ്റിനേക്കാള്‍ അഭിമാനമാണ് ബ്രാഹ്മണര്‍ക്ക് വലുതെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറയും.’ അദ്ദേഹം പറഞ്ഞു.

Post a Comment
0 Comments