ദുബൈ (www.evisionnews.co): യു.എ.ഇ ആലംപാടി ജമാഅത്ത് കമ്മിറ്റി നിലവില്‍ വന്നു. ദേരാ വേവ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ചേര്‍ന്ന നൂറോളംപേര്‍ പങ്കെടുത്ത യോഗം സത്താര്‍ പൊയ്യയിലിന്റെ അധ്യക്ഷതയില്‍ എ.എം മുഹമ്മദ് ആലംപാടി ഉദ്ഘാടനം ചെയ്തു. സേട്ട് മുഹമ്മദ്, ഉമ്പായി മിഹറാജ്, ഖാദര്‍ തളങ്കര, ഖാദര്‍ കുയിത്താസ്, ഹനീഫ ഗള്‍ഫ് നഗര്‍, അലി കരോടി, ഹനീഫ ചെറിയാലംപാടി, ഖാദര്‍ എസ്.എം, റഫീഖ് നൂനു, മൊയ്തീന്‍ എസ്. എ,മുഹമ്മദ് കുഞ്ഞി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. റൗഫ് കാസി സ്വാഗതവും സഫ്വാന്‍ കന്നിക്കാട് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: സി.ബി മുഹമ്മദ് (പ്രസി), എസ്.ടി മുനീര്‍, ഹനീഫ ചെറിയാലംപാടി (ജന. സെക്ര), സത്താര്‍ പൊയ്യയില്‍ (ട്രഷ), ഉമ്പായി മിഹ്‌റാജ്, ഖാദര്‍ തളങ്കര, ഹാജി ഖദര്‍, ഉസ്മാന്‍ ടി എ, മുനീര്‍ മേനത് (വൈസ് പ്രസി), മുഹമ്മദ് എ.എം, ഖാദര്‍ കുയിതാസ്, റൗഫ് ഖാസി, സഫ്വാന്‍ കന്നിക്കാട്, നൗഷാദ് പോലീസ് (ജോ. സെക്ര).
ഉപദേശക സമിതി ചെയര്‍മാനായി കാദര്‍ സൈതൂന്‍ ആലംപാടിയെയും അംഗങ്ങളായി അബൂബക്കര്‍ മിഹ്‌റാജ്, അബൂബക്കര്‍ കൊടക്, മുഹമ്മദ് കുഞ്ഞി അബുദാബി, അലി കരോടി ഏരിയപ്പാടി, അബ്ബാസ് കടുമന, അബ്ദുല്ല കൊലക്കോല്‍, മുഹമ്മദ് സേട്ട്, അബൂബക്കര്‍ നെച്ചിപടുപ്പ് എന്നിവരെയും 21 അംഗ പ്രവര്‍ത്തക സമിതിയെയും യോഗത്തില്‍ തെരഞ്ഞെടുത്തു.

Post a Comment
0 Comments