Type Here to Get Search Results !

Bottom Ad

മോദി സര്‍ക്കാര്‍ ഭരണത്തിലേറിയിട്ട് 100ദിവസം: നിക്ഷേപത്തില്‍ വന്ന കുറവ് 12.5ലക്ഷം കോടി രൂപ


ന്യൂഡല്‍ഹി (www.evisionnews.co): രണ്ടാം മോദിസര്‍ക്കാര്‍ അധികാരത്തിലേറി 100 ദിവസം കൊണ്ട് ഇന്ത്യന്‍ മാര്‍ക്കറ്റിലെ നിക്ഷേപക രംഗത്ത് കുറവുവന്നത് 12.5 ലക്ഷം കോടി രൂപ. രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മേയ് 30 മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തലേദിവസം 1,53,62,936.40 കോടി രൂപയാണ് നിക്ഷേപക രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഇന്നലത്തെ കണക്കനുസരിച്ച് 1,41,15,316.39 കോടി രൂപയാണ് രാജ്യത്തു നിക്ഷേപമായുള്ളത്. സമ്പദ്വ്യവസ്ഥ മന്ദഗതിയില്‍ പോകുന്നത് വിദേശ ഫണ്ട് കുറയാനും കോര്‍പറേറ്റ് ലാഭം ദുര്‍ബലമാകാനും കാരണമായെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad