Type Here to Get Search Results !

Bottom Ad

'മുറ്റത്തൊരു പൂക്കളം' മത്സരാര്‍ത്ഥികള്‍ക്ക് സ്‌നേഹോപഹാരം നല്‍കി


കാസര്‍കോട് (www.evisionnews.co): സൗഹൃദ ഐക്യവേദി ജനമൈത്രി പോലീസുമായി ചേര്‍ന്ന് നടത്തിയ 'മുറ്റത്തൊരു പൂക്കളം' മത്സരത്തിന്റെ ഭാഗമായി കാസര്‍കോട്ടും പരിസരത്തുമുള്ള വിവിധ വീടുകള്‍ വിധികര്‍ത്താക്കളും ഐക്യവേദി പ്രവര്‍ത്തകരും സന്ദര്‍ശിച്ചു. മത്സരാര്‍ത്ഥികള്‍ക്കെല്ലാം സൗഹൃദ ഐക്യവേദിയുടെ സ്‌നേഹോപഹാരങ്ങളും സമ്മാനിച്ചു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്കുള്ള ക്യാഷ് പ്രൈസുകളും ട്രോഫികളും വേദിയുടെ അടുത്ത മീറ്റില്‍ പ്രമുഖ വ്യക്തികള്‍ വിതരണം ചെയ്യും. 

സലീം ചാല അത്തിവളപ്പില്‍, നിസാര്‍ പെര്‍വാഡ്, ഹമീദ് കാവില്‍, അബ്ദുല്ല പടിഞ്ഞാര്‍, സിദ്ദീഖ് ഒമാന്‍, ലത്തീഫ് ചെമ്മനാട്, അബ്ദുല്ല കുഞ്ഞി (ഖന്നച്ച), സലാം കുന്നില്‍, അബു തായ് ബേക്കല്‍, മുഗു അബ്ദുല്ല സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad