
ദുബൈ (www.evisionnews.co); മലയാളി യുവതി ദുബൈയില്‍ കുത്തേറ്റ് മരിച്ചു. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി. വിദ്യാ ചന്ദ്രന്‍ (40) ആണ് മരിച്ചത്. അല്‍ഖൂസിലെ താമസ സ്ഥലത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് വിജേഷാണു കുത്തിക്കൊന്നതെന്നാണ് വിവരം. ഇരുവരും തമ്മില്‍ നേരത്തെ കുടുംബ വഴക്കുണ്ടായിരുന്നു. വിദ്യ ദുബായിലെ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു. വിജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ചന്ദ്രികയാണു മാതാവ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ നടന്നുവരുന്നു.
Post a Comment
0 Comments