ധാക്ക (www.evisionnews.co): മൊബൈല്‍ ഫോണ്‍ സേവനങ്ങളും സിം കാര്‍ഡുകളും നിരോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് ആശയ വിനിമയം തടസ്സപ്പെട്ട് ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ലക്ഷക്കണക്കിന് റോഹിഗ്യന്‍ മുസ്ലീങ്ങള്‍.
തെക്ക്-കിഴക്കന്‍ അതിര്‍ത്തി ജില്ലയായ കോക്സ് ബസാറിലുള്ള തിരക്കേറിയ ക്യാമ്പുകളിലെ ജനബാഹുല്യവും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്ത് അടുത്ത ഞായറാഴ്ചയോടെ എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കാന്‍ ടെലഫോണ്‍ ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടതായി ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി ബോഡി അറിയിച്ചു. തിരിച്ചറിയല്‍ കാര്‍ഡുള്ള ബംഗ്ലാദേശികള്‍ക്ക് മാത്രമെ പ്രാദേശിക സിംകാര്‍ഡുകള്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ എന്നതിനാല്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇതിനകം തന്നെ പ്രാദേശിക സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്നതില്‍ നിരോധനമാണ്. എന്നാല്‍ ക്യാമ്പുകളിലുള്ളവര്‍ക്ക് സിംകാര്‍ഡുകള്‍ ലഭിക്കുന്ന കരിഞ്ചന്തകള്‍ നിരവധിയുണ്ട്.

Post a Comment
0 Comments