
കാസര്‍കോട് (www.evisionnews.co): ബന്തടുക്ക മാണിമൂലയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം പള്ളഞ്ചി ചാലില്‍ കണ്ടെത്തി. മാണിമൂല പനംകുണ്ടിലെ പേറകുഞ്ഞമ്പു നായരുടെ മകന്‍ രതീഷിന്റെ മൃതദേഹമാണ് വെള്ളിയാഴ്ച രാത്രിയോടെ പള്ളഞ്ചി വെള്ളരിക്കയ തോട്ടില്‍ നിന്നും കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ മുതലാണ് രതീഷിനെ കാണാതായത്. രതീഷിന്റെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ തോടുണ്ട്. ഇതിന് സമീപം രതീഷിന്റെ ചെരുപ്പും ഫോണും രാത്രിയോടെ കണ്ടത്തിയിരുന്നു.
Post a Comment
0 Comments