Type Here to Get Search Results !

Bottom Ad

ഇതരസമുദായക്കാരന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചതിന് വയോധികന്റെ കാല്‍ സഹോദരി പുത്രന്‍ വെട്ടിമാറ്റി


കേരളം (www.evisionnews.co): ഇതരസമുദായക്കാരുടെ വീട്ടില്‍ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിന് അറുപത്തെട്ടുകാരന്റെ കാല്‍ സഹോരദരപുത്രന്‍ വെട്ടിമാറ്റി. കര്‍ശനാട് സ്വദേശിയായ മുത്തുപാണ്ടിയുടെ(68) കാലിന്റെ മുട്ടിന് താഴെയാണ് വെട്ടിമാറ്റിയത്. സഹോദര പുത്രനും പ്രതിയുമായ മുരുകന്‍ ഒളിവിലാണ്. തമിഴ് തേവര്‍ സമുദായത്തില്‍പ്പെട്ടവരാണിവര്‍.

കോവില്‍ക്കടവ് ദെണ്ഡുകൊമ്പ് ജങ്ഷനിലുള്ള വ്യാപാര സ്ഥാപനത്തിന് മുന്‍പിലെ തിണ്ണയില്‍ ഇരിക്കുകയായിരുന്ന മുത്തുപാണ്ടിയെ വാക്കത്തിയുമായി വന്ന മുരുകന്‍ ആളുകള്‍ നോക്കി നില്‍ക്കെ വെട്ടുകയായിരുന്നു. ശേഷം ഓട്ടോയില്‍ കയറി പ്രതി രക്ഷപ്പെട്ടു. ചൊവാഴ്ച്ച രാവിലെ 9-45 നായിരുന്നു സംഭവം. പതിനഞ്ച് മിനിറ്റോളം ചോര വാര്‍ന്ന് കിടന്ന മുത്തുപാണ്ടിയെ മറയൂര്‍ പോലീസെത്തി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയയായിരുന്നു. മുരുകനെ ശസ്ത്രക്രിയയ്ക്കായി കോയമ്പത്തൂര്‍ ഫിംസിലേക്ക് മാറ്റി.










Tags

Post a Comment

0 Comments

Top Post Ad

Below Post Ad