കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം മണ്ഡലത്തില്‍ രവീശതന്ത്രി കുണ്ടാര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി. ഞായറാഴ്ച ഉച്ചയോടെയാണ് സ്ഥാനാര്‍ത്ഥി സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. നേരത്തെ കെ. സുരേന്ദന്‍ ഇക്കുറി മഞ്ചേശ്വരത്തേക്ക് ഇല്ലെന്ന തീരുമാനത്തെ തുടര്‍ന്നാണ് മഞ്ചേശ്വരത്ത് സ്ഥാനാര്‍്ത്ഥി നിര്‍ണയം പ്രതിസന്ധിയിലായത്.
ഇക്കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി രവീശതന്ത്രി കുണ്ടാര്‍ മത്സരിച്ചിരുന്നു. നേരത്തെ തന്നെ സാധ്യത പട്ടികയിലും തന്ത്രി ഇടം നേടിയിരുന്നു.
വട്ടിയൂര്‍ക്കാവില്‍ എസ്. സുരേഷ് സ്ഥാനാര്‍ത്ഥിയാകും. അരൂരില്‍ കെ.പി പ്രകാശ് ബാബുവും എറണാകുളത്ത് സി.ജി രാജഗോപാലും മത്സരിക്കും. ഉപതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കേണ്ടതില്ലെന്ന ആര്‍.എസ്.എസിലെ ഒരുപക്ഷത്തിന്റെ അഭിപ്രായം മാനിച്ചായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായിരിക്കുന്നത്

Post a Comment
0 Comments