Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: പോസ്റ്റര്‍ ഡിസൈന്‍ മത്സരവുമായി ദുബൈ കെ.എം.സി.സി


ദുബൈ (www.evisionnews.co): മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ വിജയം ഉറപ്പാക്കുന്നതിന് ദുബൈ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ഓണ്‍ലൈനിലൂടെ പോസ്റ്റര്‍ ഡിസൈന്‍ മത്സരം സംഘടിപ്പിക്കുന്നു. 'എംസി ജയിക്കും'' എന്ന ഹാഷ് ടാഗോട് കൂടിയ പോസ്റ്റര്‍ ഡിസൈനുകളില്‍നിബന്ധനകളില്‍ പറയുന്ന തീം ഉള്‍പ്പെടുത്തിയാണ് ഡിസൈനുകള്‍ ഉണ്ടാക്കേണ്ടത്.

സെപ്റ്റംബര്‍ 28മുതല്‍ ഒക്ടോബര്‍ അഞ്ചുവരെയാണ് മത്സര കാലയളവ്. ജൂറിയുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുക്കുന്ന ആകര്‍ഷകമായ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത ഡിസൈനര്‍ക്ക്കെ.എം.സി.സിയുടെ പ്രശസ്തി പ്രത്രവും സമ്മാനവും നല്‍കും. നാട്ടിലുള്ള ഡിസൈനറാണ് ജേതാവെങ്കില്‍ മുസ്‌ലിം ലീഗിന്റെ പൊതുവേദിയിലും യു.എഇലാണ് ജേതാവെങ്കില്‍ കെഎംസിസിയുടെ പൊതുവേദിയിലുമായിരിക്കും റിവാര്‍ഡ് നല്‍കുക.

മത്സരാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്ന പോസ്റ്റര്‍ ഡിസൈനുകള്‍ പഞ്ചായത്ത് കെഎംസിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ

മീഡിയവിംഗിന്റെ ഫൂട്‌നോട്ടും ഉള്‍പ്പെടുത്തി ഷെയര്‍ ചെയ്യും. ഏറ്റവും കൂടുതല്‍ ലൈക്ക് നേടുന്ന പോസ്റ്റര്‍ ഡിസൈനിനുംപ്രോത്സാഹന സമ്മാനം നല്‍കുമെന്നും പഞ്ചായത്ത് ഭാരവാഹികളായ അസീസ് കമാലിയ, സത്താര്‍ നാരംപാടി, ലത്തീഫ് മഠത്തില്‍, റഫീഖ് എതിര്‍ത്തോട് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad