കാസര്‍കോട് (www.evisionnews.co): ഭയംജനിപ്പിച്ച് ഭീതിയിലാക്കി പൗരന്മാരെ സംശയത്തോടെ കാണുന്ന ആധുനിക കാലത്ത് വിശപ്പും ഭയവുമില്ലാത്ത ഒരു രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും പൊതു സമൂഹത്തിന്റെ മനസറിഞ്ഞ് പ്രവര്‍ത്തിക്കുന്നവനാണ് യഥാര്‍ത്ഥ രാഷട്രീയ പ്രവര്‍ത്തകനെന്നും എസ്.സി.പി.ഐ സംസ്ഥാന സെക്രട്ടറി പി.ആര്‍ സിയാദ് പറഞ്ഞു. കാസര്‍കോട് ജില്ലാ കമ്മിറ്റി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ബേസിക് ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിദ വിഷയങ്ങളില്‍ സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുല്‍ ജബ്ബാര്‍, ഷൈഹിന്‍ ബാബു, ബഷീര്‍ കണ്ണാടിപറമ്പ്, എന്‍.യു അബ്ദുല്‍ സലാം, ഡോ. സി.ടി സുലൈമാന്‍ ക്ലാസെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ സ്വഗതവും ജില്ലാ സെക്രട്ടറി എ.എച്ച് മുനീര്‍ നന്ദിയും പറഞ്ഞു.

Post a Comment
0 Comments