കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി രവീശ തന്ത്രിയെ പ്രഖ്യാപിച്ചതോടെ കാസര്‍കോട് ബി.ജെ.പിയില്‍ പൊട്ടിത്തെറി. മണ്ഡലത്തിനു പുറത്തുനിന്നുള്ള ആള്‍ക്ക് സീറ്റ് നല്‍കിയതിനെ ചൊല്ലിയാണ് സംഘര്‍ഷം. ഏഷ്യാനെറ്റ് ക്യാമറാമാന്‍ സുനില്‍ കുമാറിനാണ് മര്‍ദ്ദനമേറ്റത്. സ്ഥാനര്‍ത്ഥിയും ജില്ലാ നേതാക്കളും മാധ്യമപ്രവര്‍ത്തകരെ കണ്ടശേഷം നടന്ന മഞ്ചേശ്വരം പഞ്ചായത്ത് കണ്‍വെന്‍ഷനില്‍ തര്‍ക്കവും സംഘര്‍ഷവും ഉണ്ടായത് അറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരെ ബിജെപി സംഘം ആക്രമിക്കുകയായിരുന്നു.
സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള പ്രതിഷേധം പരസ്യമായതോടെ ബിജെപി നേതാക്കള്‍ കടുത്ത സമ്മര്‍ദത്തിലായി. താഴെക്കിടയില്‍ പ്രവര്‍ത്തന പരിചയം ഇല്ലാത്ത ഒരാളെ ഇറക്കുമതി സ്ഥാനാര്‍ഥി ആക്കുന്നതിലാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് അമര്‍ഷം. വിജയ സാധ്യത കൂടിയ മണ്ഡലത്തില്‍ താരതമ്യേന വിജയ സാധ്യത ഇല്ലാത്ത ഒരാളെ നിര്‍ത്തിയതിലും പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധനത്തിന് കാരണമായിട്ടുണ്ട്.

Post a Comment
0 Comments