Type Here to Get Search Results !

Bottom Ad

223 ഭേദഗതി പദ്ധതികള്‍ക്കും 188 പുതിയ പദ്ധതികള്‍ക്കുമാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം

കാസര്‍കോട് (www.evisionnews.co): ജില്ലയിലെ 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭേദഗതി പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് പദ്ധതിരേഖ പരിഷ്‌കരിക്കുന്നതിനായി സമര്‍പ്പിച്ച 223 ഭേദഗതി പദ്ധതികള്‍ക്കും 188 പുതിയ പദ്ധതികള്‍ക്കുമാണ് യോഗം അംഗീകാരം നല്‍കി. 

എന്‍മകജെ, പുല്ലൂര്‍-പെരിയ, കുറ്റിക്കോല്‍, തൃക്കരിപ്പൂര്‍, വലിയപറമ്പ, കയ്യൂര്‍-ചീമേനി, അജാനൂര്‍, ചെമ്മനാട്, മഞ്ചേശ്വരം, ബെള്ളൂര്‍, ചെറുവത്തൂര്‍ പടന്ന ബേഡഡുക്ക മൊഗ്രാല്‍ പുത്തൂര്‍ എന്നീ ഗ്രാമപഞ്ചത്തുകളിലെയും, നീലേശ്വരം നഗരസഭയിലെയും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെയും വിവിധ ഭേദഗതി പദ്ധതികള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്. ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍വഹണപുരോഗതി യോഗം വിലയിരുത്തി. പൊതുവിഭാഗത്തില്‍ 22.84 ശതമാനം പ്രവര്‍ത്തികളും എസ്സി വിഭാഗത്തില്‍ 14.33 ശതമാനം പ്രവര്‍ത്തികളും എസ്ടി വിഭാഗത്തില്‍ 18.32 ശതമാനവുമുള്‍പ്പെടെ ആകെ 21.62 ശതമാനം തുകയാണ് വിവിധ പദ്ധതികള്‍ക്കായി ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. ഉത്പാദനമേഖലയില്‍ 5.6 സേവനമേഖലയില്‍ 48.76 അടിസ്ഥാന സൗകര്യ വികസനത്തില്‍ 45.56 ശതമാനവുമാണ് ഫണ്ട് ചെലവഴിച്ചത്. നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ കുറവാണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് തടസ്സമാവുന്നതെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. കളക്ടറേറ്റിന് മുന്നില്‍ സ്ഥാപിക്കുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പഞ്ചായത്തുകള്‍ തനത് ഫണ്ട് വകയിരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു നിര്‍ദേശിച്ചു. പിആര്‍ഡി പ്രസിദ്ധീകരണങ്ങളായ സമകാലീന ജനപഥം, കേരള കോളിംഗ് എന്നിവയുടെ സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനായി നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.

ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം ജില്ലയിലെ കിനാനൂര്‍- കരിന്തളം, മടിക്കൈ, ബേഡഡുക്ക പഞ്ചായത്തുകളില്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണ മാലിന്യ വിമുക്ത പഞ്ചായത്തുകളായി മാറ്റുന്നതിന്റെ ഭാഗമായി കര്‍മ്മപദ്ധതികള്‍ തയാറാക്കി. ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ നടത്തുന്ന മാലിന്യ നിര്‍മ്മാര്‍ജന പദ്ധതിയെ കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് സി. രാമചന്ദ്രന്‍ അവതരണം നടത്തി. പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിനുള്ള കര്‍മപദ്ധതി രൂപരേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് സമര്‍പ്പിച്ചു. ലൈഫ് മിഷന്‍ ഭവന പദ്ധതി പുരോഗതിയെ കുറിച്ച് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം. വല്‍സന്‍ വിശദീകരിച്ചു. സ്വഛ് ഭാരത് മിഷന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നടപ്പിലാക്കുന്നതിനെ പദ്ധതികളെ കുറിച്ച് ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.വി സജീര്‍ വിശദീകരണം നല്‍കി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ് സത്യപ്രകാശ്, ഡിപിസി സര്‍ക്കാര്‍ നോമിനി കെ ബാലകൃഷ്ണന്‍, ആസൂത്രണ സമിതി അംഗങ്ങളായ ഇ പത്മാവതി, ഹര്‍ഷാദ് വോര്‍ക്കാടി, ഷാനവാസ് പാദൂര്‍, വിപി സുബൈദ, പുഷ്പ അമേക്കള, എം നാരായണന്‍, മുംതാസ് സമീറ, ഫരീദ സക്കീര്‍ അഹമ്മദ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ.എ ജലീല്‍, നഗരസഭാ അധ്യക്ഷരായ ബീഫാത്തിമ ഇബ്രാഹിം (കാസര്‍കോട്), പ്രൊഫ. കെപി ജയരാജന്‍ (നീലേശ്വരം) സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad