Type Here to Get Search Results !

Bottom Ad

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപവത്ക്കരണം: നൂറ് വര്‍ഷമായെന്ന് സി.പി.ഐ.എം, 95ലെന്ന് സി.പി.ഐ


തിരുവനന്തപുരം (www.evisionnews.co): ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപവത്ക്കരണം സംബന്ധിച്ച് സി.പി.ഐയും സി.പി.ഐ.എമ്മും രണ്ടുചേരിയില്‍. രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നൂറു വര്‍ഷമാകുന്നു എന്ന കണക്കുകൂട്ടലില്‍ സി.പി.ഐ.എം ആഘോഷത്തിനൊരുങ്ങുമ്പോള്‍ തൊണ്ണൂറ്റിയഞ്ച് തുടങ്ങുന്നേയുള്ളുവെന്ന നിലപാടിലാണ് സി.പി.ഐ. അതിനാല്‍ തന്നെ ആഘോഷ പരിപാടിയില്‍ നിന്നും സിപി.ഐ മാറിനില്‍ക്കുകയാണ്.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകദിനമായി സി.പി.എം കണക്കാക്കുന്നത് 1920 ഒക്ടോബര്‍ 17 ആണ്. '1920 ഒക്ടോബര്‍ 17ന് താഷ്‌ക്കണ്ടിലാണ് ഏഴംഗ ഗ്രൂപ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതിന് രൂപം നല്‍കുന്നത്. 2019 ഒക്ടോബര്‍ 17മുതല്‍ 2020 ഒക്ടോബര്‍ 17വരെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികള്‍ക്കാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. അന്നേദിവസം എല്ലാ ബ്രാഞ്ചുകളിലും പതാക ഉയര്‍ത്തിയും പ്രഭാതഭേരി മുഴക്കിയും വാര്‍ഷികയോഗം സംഘടിപ്പിക്കണമെന്നും സി.പി.ഐ.എം പുറത്തിറക്കിയ പ്രസ്താവയില്‍ പറയുന്നു.

എന്നാല്‍ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്ക്കരിച്ചത് 1925 ഡിസംബര്‍ 26 കാന്‍പൂരിലാണ്. ഇതിനെയാണ് സ്ഥാപക വര്‍ഷമായി സി.പി.ഐ കണക്കാക്കുന്നത്. എസ്.വി ഘാട്ടെ, എം.എന്‍ റോയി, സത്യഭക്തന്‍, അബനി മുഖര്‍ജി ചാരുമജുംദാര്‍, എന്നിവര്‍ മുന്‍കൈ എടുത്താണ് ഈ സമ്മേളനം വിളിക്കുന്നത്. എസ്.വി ഘാട്ടെയായിരുന്നു പ്രഥമ സെക്രട്ടറി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad