Type Here to Get Search Results !

Bottom Ad

മഴ തുടരുന്നു: കാസര്‍കോട് ഉള്‍പ്പടെ നാലു ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട്

മഴ തുടരുന്നു; നാളെ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇങ്ങനെകാസര്‍കോട് (www.evisionnews.co): കനത്ത മഴ തുടരുന്നതിനാല്‍ കാസര്‍കോട് ഉള്‍പ്പടെ നാലു ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോടിന് പുറമെ ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. എന്നാല്‍ കേരളാ തീരത്ത് മീന്‍ പിടിക്കാന്‍ പോകുന്നതില്‍ തടസമില്ല. വെള്ളിയാഴ്ചയും ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന മുന്നറിയിപ്പ്.

Post a Comment

0 Comments

Top Post Ad

Below Post Ad