കേരളം (www.evisionnews.co): ഗസറ്റ് വിജ്ഞാപന പ്രകാരം വാഹനപരിശോധനക്ക് സര്‍ക്കാര്‍ അധികാരം നല്‍കിയത് പോലീസില്‍ നിലവിലില്ലാത്ത തസ്തികയിലെ ഉദ്യോഗസ്ഥന്. വിജ്ഞാപനത്തിലെ ഈ പിഴവ് പോലീസിന്റെ വാഹന പരിശോധന നിയമക്കുരുക്കിലാകും. ഗതാഗത നിയമലംഘനത്തിന് പിടിക്കപ്പെട്ടവര്‍ക്ക് കോടതിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയാല്‍ തലയൂരാനും കഴിയും.
ഗതാഗത നിയമലംഘനത്തിന് കൂടിയ പിഴ ചുമത്തിക്കൊണ്ടുള്ള മോട്ടോര്‍ വാഹന നിയമ ഭേദഗതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ആഗസ്റ്റ് 31ലെ ഗസറ്റ് വിജ്ഞാപനത്തിലാണ് പിഴവ്. ട്രാഫിക് വിഭാഗത്തിലെ എസ്.ഐ മുതല്‍ മുകളിലേക്കുള്ള പോലീസ് ഉദ്യോഗസ്ഥര്‍, ട്രാഫിക് വിഭാഗം ഇല്ലാത്ത സ്ഥലങ്ങളില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലേക്കുള്ള പോലീസ് ഉദ്യോഗസ്ഥര്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലേക്കുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ഗതാഗത നിയമ ലംഘനത്തിനെതിരെ നടപടിയെടുക്കാനും പിഴചുമത്താനും അധികാരം നല്‍കിയിരിക്കുന്നത്. പോലീസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തസ്തിക നിലവിലില്ലെന്നും പോലീസ് ഇന്‍സ്പെക്ടര്‍ എന്ന് പേരുമാറ്റിയെന്നും വിജ്ഞാപനം തയാറാക്കിയവര്‍ മറന്നു.
ഇതനുസരിച്ച് ലോക്കല്‍ പോലീസിലെ എസ്.ഐമാര്‍ക്കും ഹൈവേ പോലീസിനും വാഹനപരിശോധനക്ക് അധികാരമില്ല. ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലേക്കുള്ളവര്‍ ഗതാഗത നിയമലംഘനം സംബന്ധിച്ച വാഹന പരിശോധനയ്ക്ക് പോകാറുമില്ല. നിയമലംഘനത്തിന് പോലീസ് പിടികൂടുന്നവര്‍ ഗസറ്റിലെ പിഴവ് ചൂണ്ടിക്കാട്ടുന്നപക്ഷം, നടപടിയെടുക്കാന്‍ ട്രാഫിക് എസ്.ഐമാരെയോ ഡി.വൈ.എസ്.പി/ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരെയോ കൊണ്ടുവരേണ്ടിവരും. ഇതു പ്രായോഗികമല്ല. ഗസറ്റിലെ പിഴവുതിരുത്തി പുനര്‍ വിജ്ഞാപനം വരുന്നതുവരെ പോലീസിന് ഇതു തലവേദനയായി തുടരും.

Post a Comment
0 Comments