ന്യൂഡല്‍ഹി (www.evisionnews.co): കേരളത്തിലെ മുസ്ലിം ലീഗിനെ വൈറസ് എന്ന് വിശേഷിപ്പിച്ചത് പ്രത്യേക സാഹചര്യത്തിലാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തങ്ങളെ സംബന്ധിച്ചിടത്തോളം പൗരന്‍മാരാണ് പ്രധാനമെന്നും മറ്റുള്ളവരുമായി പുലര്‍ത്തുന്ന അതേബന്ധം തന്നെയാണ് മുസ്ലിംകളോടും കാത്തുസൂക്ഷിക്കുന്നതെന്നും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ഞങ്ങള്‍ സമൂഹത്തെ ഭിന്നിപ്പിക്കാറില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
സര്‍ക്കാര്‍ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന കാര്യത്തില്‍ വിവേചനം കാണിക്കാറില്ലെന്നും യു.പിയില്‍ ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ ആനുകൂല്യം പറ്റുന്നത് മുസ്ലിംകളാണെന്നും ആദിത്യനാഥ് അഭിമുഖത്തില്‍ പറഞ്ഞു. 2019ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കേരളത്തിലെ മുസ്ലിം ലീഗിനെ വൈറസ് എന്ന വിശേഷിപ്പിച്ചതിനെയും കോണ്‍ഗ്രസ്'അലി'യെ എടുത്തോളൂ ഞങ്ങള്‍ക്ക് ''ബജ്‌റംഗ് ബലി''യെ മതിയെന്നുമുള്ള പ്രസ്താവനകളെ കുറിച്ചുള്ള ഒരു ചാനലിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യോഗി.

Post a Comment
0 Comments