Type Here to Get Search Results !

Bottom Ad

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അട്ടിമറി മഞ്ചേശ്വരത്ത് എം. ശങ്കര്‍റൈ മത്സരിക്കും


കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എം. ശങ്കര്‍റൈ (59)യെ മത്സരിപ്പിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. നേരത്തെ മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പുവിന്റെ പേരായിരുന്നു ഉയര്‍ന്നുവന്നിരുന്നത്. ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചതും സിഎച്ചിനെയായിരുന്നു. എന്നാല്‍ എം. ശങ്കര്‍റെയുടെ പേര് മണ്ഡലത്തില്‍ നിന്നും നേരത്തെ തന്നെ ഉയര്‍ന്നുവന്നിരുന്നു. 

നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് ശങ്കര്‍റൈ. പുത്തിഗെ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി പ്രവര്‍ത്തിച്ചുവരികയാണ്. 

ബാഡൂര്‍ എഎല്‍പി സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച ശങ്കര്‍ റൈ മികച്ച പ്രഭാഷകന്‍ കൂടിയാണ്. ദേലംപാടി മഹാലി ഗേശ്വരം ക്ഷേത്രം പ്രസിഡന്റാണ്. 18ാം വയസില്‍ പുത്തിഗെയിലെ കമ്യൂണിസ്റ്റ് നേതാവ് വൈ അനന്തന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. ഭാര്യ: കാവേരി. മക്കള്‍: എ. സന്തോഷ്, രാജേഷ്, രശ്മി. അച്ഛന്‍ തിമണ്ണ റൈ നാട്ടുവൈദ്യനാണ്. പുത്തിഗെ പഞ്ചായത്തിലെ ബാഡൂര്‍ മണ്ടപ്പാടിയിലാണ് താമസം.

Post a Comment

0 Comments

Top Post Ad

Below Post Ad