Type Here to Get Search Results !

Bottom Ad

സൗദി എണ്ണയുല്‍പാദനം കുറച്ചതോടെ ഇന്ത്യ ആശങ്കയില്‍: ഇന്ധനവില കുത്തനെ ഉയരും


സൗദി (www.evisionnews.co): എണ്ണശുദ്ധീകരണ ശാലയില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് സൗദി എണ്ണയുല്‍പാദനം പകുതിയായി വെട്ടിക്കുറച്ചത് ഇന്ത്യയുടെ ഇന്ധന സുരക്ഷയെ ബാധിക്കുമെന്ന് ആശങ്ക. അമേരിക്കന്‍ ശാസനയെ തുടര്‍ന്ന് ഇറാന്‍, വെനസ്വേല എന്നിവിടങ്ങളില്‍നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ച ഇന്ത്യ സൗദിയില്‍ നിന്നുള്ള എണ്ണയെ ആശ്രയിച്ചാണ് ഇന്ധന ആവശ്യകത നിലനിര്‍ത്തുന്നത്. സൗദി എണ്ണവരവ് കുറഞ്ഞാല്‍ ഇന്ത്യയില്‍ ഇന്ധനവില ഉയരും. കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തിന് ഇത് വന്‍ വെല്ലുവിളിയാകും.

ആഗോള വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ ഒരു ഡോളര്‍ കൂടിയാല്‍ ഇന്ത്യയുടെ ഇറക്കുമതിച്ചെലവില്‍ 10,700 കോടി രൂപ വര്‍ധിക്കും. നിലവില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിന് വിപണിയില്‍ ബാരലിന് 60.04 ഡോളറാണ് വില. സൗദി പ്രതിസ ന്ധിയോടെ വരുംദിവസങ്ങളില്‍ ക്രൂഡോയില്‍ വിലയില്‍ കുറഞ്ഞത് പത്തു ഡോളറെങ്കിലും കൂട്ടുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഇറക്കുമതിച്ചെലവില്‍ 60,000 കോടിയോളം രൂപയുടെ വര്‍ധനയുണ്ടാകും.

പ്രതിദിനം ആറു ലക്ഷത്തോളം ബാരല്‍ ക്രൂഡോയിലാണ് ഇറാന്‍, വെനസ്വേല എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. കുറഞ്ഞവില, രൂപയില്‍ വിനിമയത്തിനുള്ള സൗകര്യം, എണ്ണയ്ക്കു പകരം മറ്റ് ഉല്‍പ്പന്നങ്ങള്‍ കൈമാറാനുള്ള അവസരം, കുറഞ്ഞ ഗതാഗതച്ചെലവ് തുടങ്ങിയ അനുകൂല ഘടകങ്ങള്‍ ഇറാനുമായുള്ള ഇന്ധനവ്യാപാരത്തിലുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad