പട്‌ന (www.evisionnews.co): സീറ്റ് ബെല്‍റ്റ് ധരിക്കാത്ത ഓട്ടോറിക്ഷ ഡ്രൈവര്‍ക്കു 1000രൂപ പിഴ. മുസഫര്‍പുറിലെ സരൈയയിലുള്ള ഓട്ടോ റിക്ഷ ഡ്രൈവറാണ് പിഴയടയ്‌ക്കേണ്ടി വന്നത്. ഇദ്ദേഹം ദരിദ്രനായതിനാല്‍ ഏറ്റവും കുറഞ്ഞ തുകയാണ് പിഴയിട്ടതെന്ന് പോലീസ് പറയുന്നു. ഈ വര്‍ഷമാദ്യം ഭേദഗതി ചെയ്ത മോട്ടര്‍ വാഹന നിയമപ്രകാരം ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും കാറുകളില്‍ സീറ്റ് ബെല്‍റ്റും ധരിക്കുന്നത് കര്‍ശനമാക്കിയിരുന്നു. ഇതു ലംഘിക്കുന്നവര്‍ക്കുള്ള പിഴ പല മടങ്ങായി വര്‍ധിപ്പിക്കുകയും ചെയ്തു.
എന്നാല്‍ നിയമത്തില്‍ മോട്ടര്‍ വാഹനങ്ങള്‍ എന്ന് പൊതുവായി പറയുന്നതല്ലാതെ ഓട്ടോ റിക്ഷയുടെ കാര്യം പ്രത്യേകമായി പരാമര്‍ശിക്കുന്നില്ല. ഓട്ടോകള്‍ക്ക് സീറ്റ് ബെല്‍റ്റ് ഇല്ലെന്നിരിക്കെ ശിക്ഷാ നടപടി ഓട്ടോ തൊഴിലാളികളെ ആശങ്കയിലാക്കുകയാണ്.

Post a Comment
0 Comments