Type Here to Get Search Results !

Bottom Ad

സാമൂഹിക നീതിക്ക് വേണ്ടി ഐക്യപ്പെടണം: ജമാഅത്തെ ഇസ്ലാമി

കാസര്‍കോട് (www.evisionnews.co): കേന്ദ്രഭരണകൂടം അധികാരത്തിന്റെ ഹുങ്കില്‍ പൗരന്മാരുടെ അവകാശങ്ങള്‍ നിഷേധിച്ച് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും സാമൂഹിക നീതിക്ക് വേണ്ടി ജമാഅത്തെ ഇസ്ലാമി ശബ്ദിക്കുമെന്ന് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അബ്ദുല്‍ ഹക്കീം നദ്‌വി പറഞ്ഞു. ഫാസിസത്തെ പ്രതിരോധിക്കാന്‍ മതേതര ജനാധിപത്യ സമൂഹം ഐക്യപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമി കാസര്‍കോട് മേഖലാ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ പ്രസിഡന്റ് വി.എന്‍ ഹാരിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ശൂറ അംഗം ടി. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ അസി. സെക്രട്ടറി ബി.കെ മുഹമ്മദ് കുഞ്ഞി, കെ. മുഹമ്മദ് ഷാഫി, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മായി അഹമദ്, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് മുഹമ്മദ് നാഫിഹ്, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ആയിശത്ത് സുമൈല, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റുമാരായ കെ.കെ ഇസ്മായില്‍, അബ്ദുല്‍ സലാം എരുതുംകടവ്, പി.എ മൊയ്തു പള്ളിപ്പുഴ സംസാരിച്ചു. കെ.പി ഖലീലുറഹ്മാന്‍ ഖുര്‍ആന്‍ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി അഷ്‌റഫ് ബായാര്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad