Type Here to Get Search Results !

Bottom Ad

പടന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കി

തൃക്കരിപ്പൂര്‍ (www.evisionnews.co): പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസിലെ രണ്ടും മുസ്ലിം ലീഗിലെ ആറും അംഗങ്ങള്‍ ഒപ്പിട്ടാണ് അവിശ്വാസം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ചാര്‍ജ് വഹിക്കുന്ന മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രന് നല്‍കിയത്. യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന്റെ അംഗീകാരത്തോടെയാണ് നോട്ടീസ് നല്‍കിയത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ജനശ്രീ മിഷന്‍ ജില്ലാ ട്രഷററുമായ സുബൈദ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ അനുസരിക്കുന്നില്ലെന്ന് ആരോപിച്ചാണ് അവിശ്വാസം കൊണ്ടുവരുന്നത്. 15അംഗ ഭരണസമിതിയില്‍ നിലവില്‍ യു.ഡി.എഫിന് ഒമ്പതും എല്‍.ഡി.എഫിന് ആറും അംഗങ്ങളാണുള്ളത്. മുസ്ലിം ലീഗിലെ പി.സി ഫൗസിയയാണ് പഞ്ചായത്ത് പ്രസിഡന്റ്.

Post a Comment

0 Comments

Top Post Ad

Below Post Ad