ദേശീയം (www.evisionnews.co): ബി.എസ്.എന്‍.എല്‍ ഒരാഴ്ച മുമ്പ് എല്ലാ സര്‍ക്കിളുകളിലേക്കും അയച്ച സര്‍ക്കുലറില്‍ എണ്ണവും ചെലവും കണക്കിലെടുത്ത് 30ശതമാനം കരാര്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലെ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ (ബി.എസ്.എന്‍.എല്‍) കരാര്‍ തൊഴിലാളികള്‍ ഏഴു മാസത്തോളമായി ലഭിക്കാനുള്ള ശമ്പളത്തിന്റെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം തുടരുന്നതിനിടെ ആണ് ബി,എസ് എന്‍എല്‍ ന്റെ ഈ നടപടി വരുന്നത്.
അതേസമയം സാധാരണ ജീവനക്കാരുടെ ശമ്പളം തുടര്‍ച്ചയായി രണ്ടാം മാസത്തേക്ക് കാലതാമസം നേരിട്ടു, ഓണത്തിന് മുമ്പായി ഇതില്‍ പരിഹാരമുണ്ടാവില്ലെന്നാണ് സൂചന. കരാര്‍ ജീവനക്കാരെ കുറയ്ക്കുന്നതിനുള്ള സ്ഥാപനത്തിന്റെ നിര്‍ദ്ദേശം ഓഡിറ്റ് കമ്മിറ്റിയുടെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി ഉള്ളതാണ്, ഓഗസ്റ്റ് 20- നാണ് ഓഡിറ്റ് കമ്മിറ്റി യോഗം ചേര്‍ന്നത്. സാധാരണ ജോലിക്കാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രമാണ് കരാര്‍ തൊഴിലാളികളെ ഏര്‍പ്പെടുത്തേണ്ടതെന്നും ഇതില്‍ പറയുന്നു. കരാര്‍ ജോലിക്കാരുടെ തൊഴില്‍ ദിവസത്തിന്റെ എണ്ണം മൂന്ന് ദിവസമായി കുറയ്ക്കണം എന്നും നിര്‍ദ്ദേശമുണ്ട്. പുറംപണി ജോലികള്‍ വലിയ കമ്പനികള്‍ക്ക് കരാര്‍ നല്‍കാനുള്ള ശ്രമമായാണ് ജീവനക്കാരെ പിരിച്ചു വിടാനുള്ള ഈ നീക്കത്തിന് പിന്നില്‍ എന്ന് എംപ്ലോയീസ് യൂണിയനുകള്‍ പ്രതികരിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

Post a Comment
0 Comments