ചട്ടഞ്ചാല്‍ (www.evisionnews.co): ചെമ്മനാട് ഗ്രാമ പഞ്ചായത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഇരുപത് ലക്ഷം രൂപ വകയിരുത്തി ചട്ടഞ്ചാലില്‍ മത്സ്യമാര്‍ക്കറ്റും പൊതു ടോയിലറ്റും നിര്‍മിക്കുന്നു. മൂന്നുമാസം കൊണ്ട് പൂര്‍ത്തീകരിക്കുന്ന വിധത്തില്‍ നിര്‍മാണം പ്രവൃത്തി ആരംഭിച്ചിരിക്കുകയാണെന്ന് ഗ്രാമപഞ്ചായത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ അറിയിച്ചു.
ചട്ടഞ്ചാലിലെ ജനങ്ങളുടെ ആവശ്യമായിരുന്നു മത്സ്യ മാര്‍ക്കറ്റും പൊതു ടോയിലറ്റും നിര്‍മിക്കണമെന്നത് ചട്ടഞ്ചാല്‍ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പഞ്ചായത് ഭരണസമിതിയുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിരുന്നു. നിര്‍മാണം ദ്രുതഗതിയില്‍ ആരംഭിച്ച പഞ്ചായത്ത് ഭരണ സമിതിയെ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, ചട്ടഞ്ചാല്‍ ടൗണ്‍ കമ്മിറ്റി അഭിനന്ദിച്ചു.

Post a Comment
0 Comments