ചെങ്കള (www.evisionnews.co): കഴിഞ്ഞ ദിവസം നിര്യാതനായ മുന്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷനും മുന്‍ ജില്ലാ പ്രസിഡന്റുമായ ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ വസതി സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, നേതാക്കളായ ബഷീര്‍ ഫൈസി ദേശമംഗലം, ഹബീബ് ഫൈസി കോട്ടോപ്പാടം, ഫഖ്‌റുദ്ധീന്‍ തങ്ങള്‍ മലപ്പുറം, ആസിഫ് ദാരിമി പുളിക്കല്‍, ഹാരിസ് ദാരിമി ബെദിര, ഒ.പി അഷ്‌റഫ്, ടി.എം ഷഹീര്‍ ദേശമംഗലം, ബഷീര്‍ ഫൈസി മാണിയൂര്‍, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, ജില്ലാ വൈസ് പ്രസിഡന്റ്് മുഷ്താഖ് ദാരിമി, സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സിദ്ധീഖ് നദ്‌വി ചേരൂര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
വസതിയില്‍ നടന്ന പ്രാര്‍ത്ഥനക്ക് ഫഖ്‌റുദ്ധീന്‍ തങ്ങളും മഖ്ബറയില്‍ നടന്ന പ്രാര്‍ത്ഥനക്ക് ഹബീബ് ഫൈസി കോട്ടോപ്പാടവും നേതൃത്വം നല്‍കി. ഈയടുത്ത് മരണമടഞ്ഞ വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാരുടെയും മുന്‍ ജില്ലാ പ്രസിഡന്റ്് മഹ്്മൂദ് ദാരിമിയുടെയും വസതികളും നേതാക്കള്‍ സന്ദര്‍ശിക്കും.

Post a Comment
0 Comments