കാസര്‍കോട് (www.evisionnews.co): മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടലിനെ തുടര്‍ന്ന് കരാറുകാര്‍ ബഹിഷ്‌കരണ തീരുമാനത്തില്‍ നിന്നും പിന്മാറി. പഞ്ചായത്ത് പരിധിയിലെ 2019-20 പദ്ധതിയില്‍പ്പെട്ട കഴിഞ്ഞ മാസത്തെ ടെന്‍ഡറുകള്‍ കരാറുകാര്‍ ബഹിഷ്‌കരിക്കുകയും പദ്ധതികാലയളവിലുള്ള മുഴുവന്‍ ടെണ്ടറില്‍ നിന്നും മാറിനില്‍ക്കാനും കരാറുകാര്‍ തീരുമാനിച്ചിരുന്നു. അനാവശ്യമായി പരാതി കൊടുത്തും ബ്ലാക്ക്മയില്‍ ചെയ്തു ശല്യപ്പെടുത്തുകയും കരാറുകാരെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടി സ്വീകരിക്കാത്തതിന്റെ ഭാഗമായമാണ്പഞ്ചായത്തില്‍ ഇനി പണിയെടുക്കേണ്ടന്ന് കരാറുകാര്‍ തീരുമാനിച്ചത്.
സെപ്തംബര്‍ മൂന്നിന് നടന്ന റീ ടെന്‍ഡറില്‍ നിന്നും കരാറുകാര്‍ മാറിനിന്നിരുന്നു. കേരളത്തിലെ കരാര്‍ മേഖലയിലെ പ്രമുഖ സംഘടനകളായ കെ.ജി.സി.എഫ്, എ.കെ.ജി.സി.എ, കെ.ജി.സി.എ കോണ്‍ട്രാക്ടര്‍സ് യൂത്ത് വിംഗ് അടക്കമുള്ള സംസ്ഥാന നേതാക്കളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് ബഹിഷ്‌കരണ തീരുമാനത്തില്‍ നിന്നും പിന്മാറിയതായി അറിയിച്ചത്.
അനാവശ്യമായ പരാതികളിലും വര്‍ക്ക്‌സൈറ്റില്‍ പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കും സോഷ്യല്‍ മീഡിയയില്‍ കുപ്രചാരണം നടത്തി അമാനിക്കുന്നവര്‍ക്കെതിരെയും നിയമപരമായ രീതിയില്‍ നടപടി സ്വീകരിക്കാനും ജില്ലാ ഭരണകൂടത്തെ കാര്യങ്ങള്‍ ധരിപ്പിക്കാനും 2019- 20 പദ്ധതിയിലെ മുഴുവന്‍ പ്രവര്‍ത്തികളും സമയ ബന്ധിതമായി തീര്‍ക്കാനും ധാരണയായി. പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍, വികസന സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍, കെ.ജി.സി.എഫ് സംസ്ഥാന കമ്മിറ്റിയംഗം ബി. കൃഷ്ണന്‍ നായര്‍, ജില്ലാ പ്രസിഡന്റ് ബേവിഞ്ച ഷാഫി ഹാജി, ജില്ലാ സെക്രട്ടറി മാര്‍ക്ക് മുഹമ്മദ്, എ.കെ.ജി.സി.എ ജില്ലാ സെക്രട്ടറി എം.എ നാസര്‍, യൂത്ത് വിംഗ്് ജില്ലാ പ്രസിഡന്റ് അഷ്റഫ് പെര്‍ള, സെക്രട്ടറി ജാസിര്‍ചെങ്കള, സിദ്ദിഖ് ബേക്കല്‍, കെ.ടി ബഷിര്‍, ഇക്ബാല്‍ ഹാജി, എ. അബ്ദുല്‍റഹ്മാന്‍, അഷ്റഫ് ചൗക്കി, പി.ബി ബഷിര്‍, എസ്.കെ. കുഞ്ഞിക്കോയ തങ്ങള്‍ സംബന്ധിച്ചു.

Post a Comment
0 Comments