Type Here to Get Search Results !

Bottom Ad

ഖത്തര്‍ ലോകകപ്പ്: ഔദ്യോഗിക ലോഗോ പുറത്തിറക്കി: 23ലോകരാജ്യങ്ങളിലും ഒരേസമയം പ്രദര്‍ശനം


ദോഹ (www.evisionnews.co): 2022 ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലോഗോ റിലീസ് നടക്കുമ്പോള്‍ ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ ക്യാമ്പയിന്റെ ഭാഗമായി ഖത്തറിന്റെ പ്രധാന കെട്ടിടങ്ങള്‍ക്ക് മുകളിലും 23ലോകരാജ്യങ്ങളിലും ഒരേ സമയം ലോഗോ അനാവരണം ചെയ്യപ്പെട്ടു.

ഖത്തര്‍ സമയം രാത്രി 08.22ന് ദോഹ കോര്‍ണീഷില്‍ സ്ഥിതി ചെയ്യുന്ന ഖത്തറിന്റെ അഭിമാനസ്തംഭങ്ങളായ കൂറ്റന്‍ ടവറുകള്‍ക്ക് മുകളിലും കത്താറ ആംഫി തീയറ്റര്‍, സൂഖ് വാഖിഫ്, ഷെറാട്ടണ്‍ ഹോട്ടല്‍, ടോര്‍ച്ച് ടവര്‍ ദോഹ, ദോഹ ടവര്‍, സുബാറ ഫോര്‍ട്ട്, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ പ്രധാന കെട്ടിടങ്ങളിലും ലോഗോ പ്രദര്‍ശിപ്പിച്ചു. മനോഹരമായ ലേസര്‍ വെളിച്ചത്തിലായിരിക്കും പ്രദര്‍ശനം.

ഖത്തറിന് പുറമെ മിഡിലീസ്റ്റിലെ മറ്റ് രാജ്യങ്ങളിലും തത്സമയം ലോഗോ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കുവൈറ്റിലെ കുവൈറ്റ് ടവര്‍, ഒമാനിലെ ഒപ്പേര ഹൌസ്, ലബനാനിലെ അല്‍ റൌഷ റോക്ക്, ജോര്‍ദ്ദാനിലെ ലെ റോയല്‍ അമ്മാന്‍ ഹോട്ടല്‍, ഇറാഖിലെ ബാഗ്ദാദ് ടവര്‍, തുണീഷ്യയിലെ ഹമ്മാമത്ത് സിറ്റി, അള്‍ജീരിയയിലെ ഒപ്പേര ഹൗസ്, മൊറോക്കോയിലെ അല്‍ റെബാത്ത് കോര്‍ണിഷ് എന്നിവിടങ്ങളിലും ലോകകപ്പ് ചിഹ്നം പ്രദര്‍ശിപ്പിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad