Type Here to Get Search Results !

Bottom Ad

റോഡ് ഉപരോധവും ബസുകള്‍ക്ക് നേരെ കല്ലേറും: ശിവകുമാറിന്റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം: ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും



(www.evisionnews.co) കള്ളപ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. വൈദ്യപരിശോധനക്ക് ഡല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയില്‍ എത്തിച്ച ശിവകുമാര്‍ ആശുപത്രിയില്‍ തുടരുകയാണ്. ശിവകുമാറിന് നെഞ്ചുവേദന അനുഭവപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രതിഷേധം കണക്കില്‍ എടുത്ത് ശിവകുമാറിനെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിപ്പിച്ചു. അറസ്റ്റില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധമാണ് ഇന്നലെ രാത്രി മുതല്‍ ഉയരുന്നത്.

ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കര്‍ണാടകത്തില്‍ സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് ഇന്നും പ്രതിഷേധം നടത്തും.ശിവകുമാറിന് പിന്തുണയുമായി ജനതാദള്‍ എസും രംഗത്തെത്തി. ഭീഷണിയാകും എന്ന് കരുതുന്നവരെ വേട്ടയാടുകയാണ് ബിജെപിയെന്ന് എച് ഡി കുമാരസ്വാമി കുറ്റപ്പെടുത്തി. വൊക്കലിഗ സമുദായ സംഘടനകളും ഇന്ന് പ്രതിഷേധ പരിപാടികള്‍ നടത്തും.

ഇന്നലെ രാത്രി തെരുവിലിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബെംഗളൂരു മൈസൂരു പാതയടക്കം മണിക്കൂറുകളോളം ഉപരോധിച്ചു. കര്‍ണാടക ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറിഞ്ഞു. 2017 ഓഗസ്റ്റില്‍ അന്ന് കര്‍ണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ദില്ലിയിലെ വസതിയില്‍ നിന്നും കണ്ടെടുത്ത എട്ടു കോടിയിലധികം രൂപയില്‍ ഏഴു കോടി കള്ളപ്പണം എന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തല്‍.

Post a Comment

0 Comments

Top Post Ad

Below Post Ad