കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മുനിസിപ്പല്‍ പ്രദേശത്തെ പ്രളയബാധിതരായ കുടുംബങ്ങളെ പുന:രധിവസിപ്പിക്കുന്നതിനായി മുനിസിപ്പല്‍ കെ.എം.സി.സിയുടെ ദുരിതാശ്വാസ ഫണ്ട് കൈമാറുന്ന ചടങ്ങിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി നിര്‍വഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുമായി സഹകരിച്ച് നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് സ്വരൂപിച്ച രണ്ടര ലക്ഷം രൂപ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റിക്ക് കൈമാറി.
മുനിസിപ്പല്‍ കെ.എം.സി.സി പ്രസിഡന്റ്് ഫൈസല്‍ മുഹ്‌സിന്‍ അധ്യക്ഷത വഹിച്ചു. ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. എ. അബ്ദുല്‍ റഹ്മാന്‍, ടി.ഇ. അബ്ദുള്ള, എം.എസ് മുഹമ്മദ് കുഞ്ഞി, എ.ജി.സി. ബഷീര്‍, അഷ്‌റഫ് എടനീര്‍, അഡ്വ. ഫൈസല്‍, എ.എം. കടവത്ത്, എം.ടി.പി. കരീം, കെ.ഇ.എ. ബക്കര്‍, എം.പി. ജാഫര്‍, അബ്ബാസ് ബീഗം, വി.എം. മുനീര്‍, അബ്ദുല്‍ സമദ് ചെങ്കള, ബീഫാത്തിമ ഇബ്രാഹിം, സി.എ. അബ്ദുള്ള കുഞ്ഞി, സഹീര്‍ ആസിഫ്, നൈമുന്നിസ, മിസിരിയ ഹമീദ്, സിയാന ഹനീഫ്, അജ്മല്‍ തളങ്കര, അഷ്ഫാഖ് തുരുത്തി, ഫിറോസ് അട്ക്കത്ത് ബയല്‍, ജാഫര്‍ കുന്നില്‍, ഗഫൂര്‍ തളങ്കര, ഹമീദ് ചേരങ്കൈ, ബഷീര്‍ കടവത്ത്, മുസമ്മില്‍. കെ.എ, വെല്‍ക്കം മുഹമ്മദ്, ഹബീബ് റഹ്മാന്‍ കെ.എ, അമാനുള്ള അങ്കാര്‍, സിദ്ധീഖ് ചക്കര, ഹമീദ് സി.ഐ, നൗഫല്‍ തായല്‍, ഖലീല്‍ തുരുത്തി, ഹസന്‍ കുട്ടി പതിക്കുന്നില്‍ സംബന്ധിച്ചു.

Post a Comment
0 Comments