Type Here to Get Search Results !

Bottom Ad

ശിവകുമാര്‍ ബിജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഇര: സിദ്ധരാമയ്യ


ബാംഗ്ലൂര്‍ (www.evisionnews.co): കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ബി.ജെ.പി ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്നും അവരുടെ ലക്ഷ്യമെന്താണെന്നും രാജ്യം തിരിച്ചറിയുന്നുണ്ടെന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചത്. ശിവകുമാര്‍ നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്ര എജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നിരന്തരം വേട്ടയാടുകയാണ് ബി.ജെ.പി.

ബി.ജെ.പി ഭരണത്തില്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട പല കാര്യങ്ങളും അടിസ്ഥാനരഹിതമായി ഭരണപരാജയം മറിച്ചുവെക്കാന്‍ വേണ്ടിയാണ് ഇത്തരം നീക്കം. ബിജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഇരയാണ് ഡി.കെ. അദ്ദേഹം വിഷമഘട്ടങ്ങളില്‍ പെട്ടപ്പോഴെല്ലാം പാര്‍ട്ടി ഒപ്പം നിന്നിട്ടുണ്ട്. ഇത്തവണയും അദ്ദേഹത്തിന് പൂര്‍ണപിന്തുണ നല്‍കുന്നു- എന്നായിരുന്നു സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad