കാസര്‍കോട് (www.evisonnews.co): മൊഗ്രാല്‍ മേഖലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൊഗ്രാലിലെ കെ.എം.സി.സി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്വീകരണം നല്‍കി. മൊഗ്രാല്‍ ഈമാന്‍ ബീച്ച് റിസോര്‍ട്ടില്‍ നടന്ന സ്വീകരണ പോതുയോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്് എം.സി കമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മേഖലാ പ്രസിഡന്റ് നിയാസ് മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജംഷീര്‍ മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാരായ വി.പി അബ്ദുല്‍ കാദര്‍ ഹാജി, മുനീര്‍ ഹാജി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎം അഷ്റഫ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, മണ്ഡലം ട്രഷറര്‍ അഷ്റഫ് കര്‍ള, മണ്ഡലം സെക്രട്ടറി എ.കെ ആരിഫ്, മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ സക്കീര്‍ അഹമ്മദ്, വൈസ് പ്രസിഡന്റ് ബി.എം മുഹമ്മദലി, ട്രഷറര്‍ ടി.എം ഷുഹൈബ്, സെക്രട്ടറി ഇബ്രാഹിം ബത്തേരി, പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് ഉദയ അബ്ദുല്‍ റഹ്മാന്‍, വ്യാപാരി വ്യവസായി കുമ്പള യൂണിറ്റി സെക്രട്ടറി സത്താര്‍ ആരിക്കാടി പ്രസംഗിച്ചു.
കെ.എം.സി.സി അഖിലേന്ത്യ ട്രഷറര്‍ അന്‍വര്‍ ചേരങ്കൈയ്ക്ക് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം.സി ഖമറുദ്ദീനും ജിദ്ദ കെഎംസിസി ജില്ലാ പ്രസിഡന്റ് ഹസന്‍ ബത്തേരിക്ക് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വിപി അബ്ദുല്‍ കാദര്‍ ഹാജിയും ദുബൈ കെഎംസിസി കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിപി അനീസിന് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി മുനീര്‍ ഹാജിയും എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാലിന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫും കുമ്പള പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എംപി കാലിദിന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ അഷ്റഫ് എടനീരും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. പ്രവാസി ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് റാഡോ മുഹമ്മദ്, മജീദ് റെഡ്ബുള്‍, കെഎ കാലിദ്, നിസാര്‍ ബികെ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. യൂനുസ് കടവത്ത്, സമീര്‍ കുമ്പള, സിദ്ദീഖ് പേരാല്‍, റഹ്മാന്‍ ആരിക്കാടി, റസാഖ് ബംബ്രാണ, മുഹമ്മദ് കണ്ണംവളപ്പ്, അന്‍വര്‍ ബി.കെ, മുസ്തഫ കൊപ്പളം, മുഹമ്മദ് മൊഗ്രാല്‍ കടപ്പുറം, റിയാസ് കെ.കെ പുറം, റഹീം റാഹത്ത്, ഹസൈന്‍ ലീഗ് ഓഫിസ്, എച്ച്.എം റഷീദ്, മുസ്തഫ കൊപ്പളം, മജീദ് കൊപ്പളം, മുനീര്‍ കൊപ്പളം സംബന്ധിച്ചു. യൂത്ത് ലീഗ് മൊഗ്രാല്‍ മേഖലാ ട്രഷറര്‍ നൗഫല്‍ കോള്‍ഫോം നന്ദി പറഞ്ഞു.

Post a Comment
0 Comments