കാസര്‍കോട് (www.evisionnews.co): മുള്ളേരിയയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് യുവാവിന് ദാരുണാന്ത്യം. ആദൂര്‍ കുണ്ടാറിലെ അബ്ദുല്ലയുടെ മകന്‍ സാജിദ് (28) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെ മുള്ളേരിയ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് സഫറു എന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാളെ ഗുരുതര നിലയില്‍ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
ഓടിക്കൂടിയ നാട്ടുകാര്‍ മരം മുറിക്കുന്നവരെയും ജെസിബിയും വിളിച്ചുവരുത്തി ഒരു മണിക്കൂറിന് ശേഷം മരംമുറിച്ച് പുറത്തെടുത്തപ്പോഴേക്കും സാജിദ് മരിച്ചിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സും ആദൂര്‍ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഖദീജയാണ് സാജിദിന്റെ മാതാവ്. സഹോദരങ്ങള്‍: റിയാസ്, സമീറ.

Post a Comment
0 Comments