കാസര്‍കോട് (www.evisionnews.co): മരണക്കുഴികള്‍ കൊണ്ട് ഗതാഗതം ദുസഹമായ നാഷണല്‍ ഹൈവേയിലെ അറ്റകുറ്റപ്പണികള്‍ നടത്തി ശോചനീയാവസ്ഥ പരിഹരിക്കാത്ത അധികൃതരുടെ അനങ്ങാപ്പാറ നയത്തിനെതിരെ കാസര്‍കോട് നിയോജക മണ്ഡലം യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാളെ രാവിലെ ഒമ്പതു മണി മുതല്‍ കാസര്‍കോട് നാഷണല്‍ ഹൈവേ വിഭാഗം ഓഫീസ് ഉപരോധിക്കുമെന്ന് ചെയര്‍മാന്‍ എ.എം കടവത്ത്, കണ്‍വീനര്‍ കരുണ്‍താപ്പ അറിയിച്ചു.
നിത്യേന നൂറുകണക്കിന് രോഗികളാണ് ഈ ദുരിത പാതയിലൂടെ മംഗലാപുരത്തെ ചികിത്സാ കേന്ദ്രത്തിലെത്തുന്നത്. ഇതുവഴി കടന്നുപോകുന്ന നിരവധി ആംബുലന്‍സുകള്‍ക്ക് മണിക്കൂറുകള്‍ വേണ്ടിവരുന്ന സ്ഥിതിയാണ്. ഉന്നത ഉദ്യോഗസ്ഥര്‍രെ നേരിട്ട് കണ്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിരവധി തവണ നിവേദനം നല്‍കിയിട്ടും അധികൃതര്‍ തുടരുന്ന തികഞ്ഞ അലംഭാവത്തെ ഇനിയും സഹിച്ച് നില്‍ക്കാനാവില്ലെന്നും നടപടിയുണ്ടായില്ലെങ്കില്‍ കടുത്ത ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പുനല്‍കി. നേതാക്കളും പ്രവര്‍ത്തരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Post a Comment
0 Comments