മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): ഭെല്‍ ഇ.എം.എല്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് 15-ാം വാര്‍ഡ് മുസ്്‌ലിം ലീഗ് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. പെരുന്നാളും കഴിഞ്ഞ് ഓണം വന്നിട്ടും ഭെല്‍- ഇ.എം.എല്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ജില്ലയിലെ ഏക പൊതുമേഖല സ്ഥാപനത്തെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ കമ്പാര്‍ ബെദ്രഡുക്കയിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. കമ്പനിക്കകത്ത് എസ്.ടി.യുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മാസാ മാസം നല്‍കുമ്പോള്‍ ഈ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് കഴിഞ്ഞ ഒമ്പത് മാസമായി ശമ്പളമില്ലാത്ത അവസ്ഥ നീതീകരിക്കാത്തതാണ്.
പ്രസിഡന്റ് സി.പി അബ്ദുല്ല അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ലീഗ് ട്രഷറര്‍ എസ്.പി സലാഹുദ്ദീന്‍ ഉല്‍ഘാടനം ചെയ്തു.മുഹമ്മദ് കുന്നില്‍ ,ഹംസ പുത്തൂര്‍, മുഹമ്മദ് പള്ളത്തി, ഡി.പി. ഷാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment
0 Comments