ദേശീയപാത ഉള്‍പ്പടെ ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവന്‍ റോഡുകളും അടിയന്തിരമായി അറ്റക്കുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുക, നിയമാനുസൃതമായ പെര്‍മിറ്റോ ടൈംമിംഗ്സോ ഇല്ലാതെയുള്ള കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസുകള്‍ പിന്‍വലിക്കുക, സ്വകാര്യബസുകളിലേതു പോലെ കെ.എസ്.ആര്‍.ടി.സി. ബസുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുക, മിക്സഡ് റൂട്ടുകളിലൂടെയുള്ള കെ.എസ്.ആര്‍.ടി.സി. യുടെ കടന്നുകയറ്റം അവസാനിപ്പിക്കുക, സമാന്തര സര്‍വ്വീസുകള്‍ക്ക് എതിരെയുള്ള കേരള ഹൈക്കോടതിവിധി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരത്തിന് നോട്ടീസ് നല്‍കിയിരുന്നത്. മൂന്നംഗ അമിക്കസ് ക്യുറിയെ നിയമിക്കാനും പ്രശ്‌നങ്ങള്‍ പഠിച്ച് ഈമാസം തന്നെ റിപ്പോര്‍ട്ട് നല്‍കാനും കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
ബുധനാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റി
17:00:00
0
Post a Comment
0 Comments