കാസര്‍കോട് (www.evisionnews.co): സംസ്ഥാനം നേരിട്ട സമാനതകളില്ലാത്ത പ്രളയ ദുരന്തങ്ങളില്‍ സര്‍ക്കാര്‍ കാണിച്ച നിസംഗതയും നിരുത്തരവാദിത്വവും ജനങ്ങളെ ദുരിതക്കയങ്ങളിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി പറഞ്ഞു. പ്രളയാനന്തര പുനരധിവാസം പരാജയമാക്കുകയും പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ത്ത് ധൂര്‍ത്തും കെടുകാര്യസ്ഥതയും കാട്ടി ജനങ്ങളെ വഞ്ചിച്ച ഇടതു സര്‍ക്കാറിനെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പ്രളയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും മുന്‍കരുതല്‍ എടുക്കുന്നതിലും തികഞ്ഞ അലഭാവമാണ് പിണറായി സര്‍ക്കാര്‍ കാട്ടിയത്. പി.എസ്.സിയില്‍ പൊതു സമൂഹത്തിനുണ്ടായിരുന്ന വിശ്വാസ്യത പൂര്‍ണമായും തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ ഒത്താശയോടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അവരുടെ യുവജന- വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ചെയ്തു കൊണ്ടിരിക്കു
ന്നത്. സ്വന്തക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നതിന്ന് ഭരണഘടനാ വിരുദ്ധതയും അഴിമതിയും നിയമംഘനവും ചവിട്ടു പടിയാക്കുകയാണ്. സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലത്തവിധം പൊതു ഖജനാവ് ധൂര്‍ത്തടിക്കുകയാണ് നിരവധി ക്യാമ്പിനറ്റ് റാങ്ക് സൃഷ്ടിക്കുന്നതിലൂടെയും അനാവശ്യ യാത്രയിലുടെയും മറ്റു നടപടിയിലുടെയും സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നിയമ സംവിധാനത്തെ പാര്‍ട്ടി വളര്‍ത്തുന്നതിനും പ്രതികാര നടപടിക്കായും ഉപയോഗിക്കുന്ന മോദി സര്‍ക്കാരിന്റെ നേര്‍പതിപ്പാണ് കേരളത്തിലെ ഇടതു സര്‍ക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍, മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കുര്യക്കോസ് പ്ലാപറമ്പില്‍, ഹരീഷ് ബി. നമ്പ്യാര്‍, അബ്രഹാം തോണക്കര, വി. കമ്മാരന്‍, എം.എച്ച് ജനാര്‍ദ്ധനന്‍, കരിവെള്ളൂര്‍ വിജയന്‍, ബി. സുകുമാരന്‍, ചാക്കോ നെല്ലിപ്ലാക്ക, മുനീര്‍ മുനമ്പം, ടി.എ മൂസ, എ.എം കടവത്ത്, വി.കെ.പി. ഹമീദലി, കല്ലട്ര അബ്ദുല്‍ ഖാദര്‍, എം.പി ജാഫര്‍, കരുണ്‍ താപ്പ, മഞ്ചുനാഥ ആള്‍വ പ്രസംഗിച്ചു.
Post a Comment
0 Comments