ന്യൂഡല്‍ഹി (www.evisionnews.co): അസമില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന അസം പൗരത്വബില്ലിന്റെ അന്തിമപട്ടിക പുറത്തിറക്കിയപ്പോള്‍ 3.1 ലക്ഷം ജനങ്ങള് പട്ടികയില്‍ ഉള്‍പ്പെടുകയും 19ലക്ഷം പേര്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. പട്ടികയിലുള്‍പ്പെടാത്ത പലരും ഇനിയെന്ത് എന്ന ആശങ്കയിലാണ്. ഒരു കുടുംബത്തിലെ തന്നെ ചില അംഗങ്ങള്‍ പട്ടികക്ക് പുറത്തായതും വ്യാജ പ്രചാരണത്തിന്റെ പേരില്‍ ആളുകള്‍ ജീവനൊടുക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.
പട്ടികയില്‍ താന്‍ ഇല്ലെന്ന വ്യാജ പ്രചാരണത്തെത്തുടര്‍ന്നായിരുന്നു അറുപത് വയസുകാരി സയീറ ബീഗത്തിന്റെ ആത്മഹത്യ. സമീറ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സോനിത്പൂര്‍ മണ്ഡലത്തിലായിരുന്നു സംഭവം. കിണറ്റിലേക്ക് എടുത്തു ചാടിയ സയീറയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
പലരും തങ്ങള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ ഗ്രാമങ്ങളില്‍ നിരവധിപേരാണ് ഓഫീസിന് മുന്നിലായി വരി നില്‍ക്കുന്നത്. ഒരേ കുടുംബത്തിലെ തന്നെ കടുബനാഥനും മക്കളും പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ ഭാര്യ പുറത്താക്കപ്പെട്ട അവസ്ഥയും ഉണ്ട്. 48കാരനായ കര്‍ഷകന്‍ മിജാനൂര്‍ റഹ്മാനും 21കാരനായ മകനും 16ഉം 14ഉം വയസുള്ള പെണ്‍മക്കളും പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ ഭാര്യയും പത്ത് വയസിന് താഴെയുള്ള മൂന്ന് മക്കളും പട്ടികയില്‍ ഇല്ല.

Post a Comment
0 Comments