Type Here to Get Search Results !

Bottom Ad

ഇന്ധനം വാങ്ങാന്‍ പണമില്ല: സാമ്പത്തിക പ്രതിസന്ധിയില്‍ ഉലഞ്ഞ് എയര്‍ ഇന്ത്യ

സാമ്പത്തിക പ്രതിസന്ധിയില്‍ ഉലഞ്ഞ് എയര്‍ ഇന്ത്യ; ഇന്ധനം വാങ്ങാന്‍ പണമില്ല; വിമാന സര്‍വീസുകള്‍ മുടങ്ങിയേക്കും; പ്രതിസന്ധി വഴിവെക്കുക സ്വകാര്യവല്‍ക്കണത്തിന്?
ദേശീയം (www.evisionnews.co): സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ എയര്‍ ഇന്ത്യയില്‍ ഇന്ധന ക്ഷാമവും കനക്കുന്നെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയുടെ നിരവധി വിമാനങ്ങള്‍ ഇന്ധനമില്ലാത്തതിനെത്തുടര്‍ന്ന് വൈകുകയാണെന്ന് ഛത്തീസ്ഗഢ് വിമാനത്താവളത്തിലെ പി.ആര്‍.ഒയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇന്ധനക്ഷാമത്തെ തുടര്‍ന്നാണ് എയര്‍ഇന്ത്യയുടെ മിക്ക വിമാനങ്ങളും വൈകുന്നത്. പ്രശ്നം പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഒരുനീക്കവും ഉണ്ടായിട്ടില്ല'- പി.ആര്‍.ഒ വ്യക്തമാക്കുന്നു. 

യാത്രക്കാര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടില്‍ ഖേദിക്കുന്നെന്നും വിമാനത്താവള അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എയര്‍ ഇന്ത്യ വിമാനങ്ങള്‍ നിരന്തരമായി വൈകുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. അതേസമയം, പ്രശ്നം ഗുരുതരമാവുകയാണ് എന്ന സൂചനകളാണ് ഇന്ധനവിതരണ കമ്പനികളുടെ നിലപാടില്‍നിന്നും വ്യക്തമാവുന്നത്. പണം നല്‍കാത്തതിനാല്‍ ഇന്ധന വിതരണം രണ്ടു വിമാനത്താവളങ്ങളില്‍ കൂടി നിര്‍ത്തുമെന്ന് കമ്പനികള്‍ എയര്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി. കമ്പനികള്‍ തീരുമാനത്തില്‍ അയവ് വരുത്തിയില്ലെങ്കില്‍ ഈ സ്ഥലങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തേണ്ടി വരുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad