ദേശീയം (www.evisionnews.co): വരുമാനത്തില്‍ കുറവ് വന്നതിനാല്‍ രാജ്യത്തെ ആറു സര്‍ക്കിളുകളില്‍ നിന്ന് പിന്മാറിയേക്കും എന്ന വാര്‍ത്തകളെ തള്ളി വോഡഫോണ്‍- ഐഡിയ. കമ്പനി പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബാങ്ക് ഓഫ് മെറില്‍ ലിഞ്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് എട്ടു സര്‍ക്കിളുകളില്‍ നിന്ന് വോഡഫോണ്‍- ഐഡിയ പിന്മാറുമെന്നുണ്ടായിരുന്നത്. റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തി വാര്‍ത്തകളും വന്നിരുന്നു. ഹിമാചല്‍പ്രദേശ്, ബീഹാര്‍, ഒഡീഷ, ജമ്മു കശ്മീര്‍, നോര്‍ത്ത് ഈസ്റ്റ്, അസം എന്നീ സര്‍ക്കിളുകളില്‍ നിന്ന് പിന്മാറുമെന്നായിരുന്നു പ്രചാരണം.
ഈ വാര്‍ത്തകള്‍ തെറ്റാണെന്നും ഈ സര്‍ക്കിളുകളിലെ ലക്ഷകണക്കിന് ഉപഭോക്താക്കള്‍ക്ക് സേവനം ഇനിയും ലഭ്യമാക്കുമെന്നും ടെലികോം കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 2018 ആഗസ്തിലാണ് ഇരു കമ്പനികളും ലയിച്ചത്.

Post a Comment
0 Comments