(www.evisionnews.co) സംസ്ഥാനത്ത് സിമന്റ് വില ഇന്ന് മുതല്‍ കൂടും. ചാക്കിന് 40 മുതല്‍ 50 രൂപവരെ വര്‍ധിപ്പിക്കാനാണ് സിമന്റ് കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ അകാരണമായ വിലവര്‍ധനക്കെതിരെ ശക്തമായ പ്രതിഷേധത്തിലാണ് വിതരണക്കാര്‍.
മഴക്കാലത്ത് ഘട്ടം ഘട്ടമായി വില കുറഞ്ഞിരുന്ന സിമന്റ് വില ഒറ്റയടിക്ക് കുത്തനെ ഉയര്‍ത്താനാണ് കമ്പനികളുടെ തീരുമാനം. എന്നാല്‍ മലബാര്‍ സിമന്റ് മാത്രമാണ് വില കൂട്ടാത്തത്. വില കൂട്ടാനുള്ള ഒരു സാഹചര്യവും നിലവിലില്ലെന്ന് വ്യാപാരികള്‍ പറയുന്നു. സിമന്റ് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നേരത്തെ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പ്രശ്നം ചെയ്യാന്‍ വ്യാപാരികള്‍ തിങ്കളാഴ്ച തൃശൂരില്‍ യോഗം ചേരും.

Post a Comment
0 Comments