കൊല്‍ക്കത്ത (www.evisionnews.co): ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയ്ക്കും സഹോദരന്‍ ഹാസിദ് അഹ്മദിനെതിരെയും ആലിപൂര്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. 15 ദിവസത്തിനകം ഹാജരാകണമെന്നാണ് കോടതിയുടെ ഉത്തരവ്. നിലവില്‍ വെസ്റ്റിന്‍ഡീസില്‍ ടെസ്റ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ് ഷമി.
2018 തുടക്കത്തിലാണ് ഹസിന്‍ ജഹാന്‍ ഷമിയ്‌ക്കെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഐ.പി.സി 498 എ വകുപ്പ് പ്രകാരം ഷമിയ്ക്കും സഹോദരനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഹസിന്‍ ജഹാന്റെ പരാതിയില്‍ ഷമി ഇതുവരെ കോടതിയില്‍ ഹാജരായിരുന്നില്ല. ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ മര്‍ദ്ദിക്കുകയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നുമായിരുന്നു ഹസിന്‍ ജഹാന്റെ പരാതി.
Post a Comment
0 Comments