Type Here to Get Search Results !

Bottom Ad

സുന്നീ നേതാവ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ നിര്യാതനായി

കാസര്‍കോട് (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും മികച്ച സംഘാടകനുമായ ചെങ്കളയിലെ ഇബ്രാഹിം ഫൈസി ജെഡിയാര്‍ (37) നിര്യാതനായി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെയാണ് അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

ഒരുവര്‍ഷം മുമ്പ് കാന്‍സര്‍ മംഗളൂരു ആശുപത്രിയില്‍ വിദഗ്ദ ചികിത്സയ്ക്ക് വിധേയമായിരുന്നു. പിന്നീട് അസുഖം ഭേദമായി വിശ്രമിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് വീണ്ടും ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുപോയിരുന്നു. മൂന്നു ദിവസംമുമ്പ് സുഖം പ്രാപിച്ച് വീട്ടിലെത്തിയിരുന്നു.

ജില്ലയിലെ മികച്ച സുന്നീ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം വിവിധ മഹല്ലുകളില്‍ ഖത്തീബായും സദര്‍ മുഅല്ലിമായും സേവനം അനുഷ്ഠിച്ചിരുന്നു. മികച്ച സംഘാടകനും കൂടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ എസ്.കെ.എസ്.എസ്.എഫ് ശംസുല്‍ ഉലമാ അവാര്‍ഡിനും അര്‍ഹനായിരുന്നു.

അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹം ഇക്കഴിഞ്ഞ ആഗസ്ത് 12നാണ് ചെങ്കളയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. പരേതനായ അബ്ദുല്‍ റഹിമാന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: അനീസ. മക്കള്‍: ഹദിയ (എട്ട്), മുഹമ്മദ് നബ്ഹാന്‍ (നാല്). മയ്യിത്ത് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ചെങ്കള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.



Post a Comment

0 Comments

Top Post Ad

Below Post Ad