കാസര്‍കോട് (www.evisionnews.co): ബസിന് മുകളിലേക്ക് മരം വീണ് ഡ്രൈവര്‍ക്കും രണ്ടു കുട്ടികള്‍ക്കും പരിക്കേറ്റു. ചെര്‍ക്കള- കല്ലടുക്കം അന്തര്‍ സംസ്ഥാന പാതയില്‍ ബീജന്തടുക്ക മായിലംകുടി ഇറക്കത്തില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പെര്‍ളയില്‍ നിന്നും കാസര്‍കോട്ടേക്ക് യാത്രക്കാരുമായി വരികയായിരുന്ന പി.എം.എസ് മോട്ടോര്‍സിന് മുകളിലാണ് മരംവീണത്.
പരിക്കേറ്റ ഡ്രൈവര്‍ മാര്‍പ്പനടുക്കയിലെ വിനോദ് (33), സ്‌കൂള്‍ കുട്ടികളായ മുഹമ്മദ് അഷ് ഫാഖ് (10), അന്ന (എട്ട്) എന്നിവരെ ബദിയടുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് മുള്ളേരിയയില്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചിരുന്നു. പിന്നാലെ തൊട്ടടുത്ത് നിര്‍ത്തിയിട്ട കാറിന് മുകളിലേക്ക് മരംവീണ് നാലംഗ കുടുംബം ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു.

Post a Comment
0 Comments